ന്യൂഡല്‍ഹി: ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപത്തെച്ചൊല്ലിയുള്ള പാര്‍ലമെന്റ് സ്തംഭനമൊഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായില്ല. യോഗത്തില്‍ ബിജെപിയും ഇടതുപക്ഷവും വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചവേണമെന്ന തീരുമാനത്തില്‍ ഉറച്ചുനിതോടെയാണ് സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞത്.
രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സമവായത്തിലെത്താന്‍ കഴിയാതെ വന്നതോടെ പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും സ്പീക്കര്‍മാരുമായി പ്രശ്‌നം ചര്‍ച്ച ചെയ്തു തീരുമാനം എടുക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത പാര്‍ലമെന്ററി കാര്യമന്ത്രി മന്ത്രി കമല്‍നാഥ് പറഞ്ഞു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്‌ലി, എന്‍ഡിഎ വര്‍ക്കിങ് ചെയര്‍മാന്‍ എല്‍.കെ.അഡ്വാനി, ജനതാദള്‍ (യു) നേതാവ് ശരദ് യാദവ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ റിയോത്തി രമണ്‍ സിങ്, നരേഷ് അഗര്‍വാള്‍, ഡിഎംകെ നേതാവ് ടി.ആര്‍.ബാലു, ബിഎസ്പി നേതാക്കളായ മായാവതി, സതീഷ് ചന്ദ്രന്‍ മിശ്ര, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുദീപ് ഗംഗോപാധ്യായ, ബിജു ജനതാദള്‍ നേതാവ് ചരണ്‍ സേതി തുടങ്ങിയവര്‍ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തു.
Discussion about this post