കൊച്ചി: യുണൈറ്റഡ് നേഷന്റെ സാംസ്കാരിക കൂട്ടായ്മയില്‍ മുഖ്യപ്രഭാഷകയായി മാതാ അമൃതാനന്ദമയിക്കു ക്ഷണം ലഭിച്ചു. 29, 30 തീയതികളില്‍ ചൈനയിലെ ഷാന്‍ഹായില്‍ നടക്കുന്ന കൂട്ടായ്മയില്‍ സഹവര്‍ത്തിത്വവും സാംസ്കാരിക മേളനവും എന്ന വിഷയത്തില്‍ അമ്മ സംസാരിക്കും. മാനേജ്മെന്റ്, വിദ്യാഭ്യാസം, സന്നദ്ധ സേവാസംഘടന, സാംസ്കാരിക സംഘടന എന്നിവയില്‍നിന്നായി 150ല്‍പരം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നനാണു കൂട്ടായ്മ സ്ഥാപിച്ചത്.
Discussion about this post