കൊച്ചി: ശബരിമലയില്‍ അപ്പത്തിന്റെ ചേരുവയില്‍ മാറ്റം വരുത്തരുതെന്നും അപ്പം നിര്‍മാണത്തില്‍ ശുചിത്വം ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും കോടതി പറഞ്ഞു. പൂപ്പല്‍ ബാധിച്ച അപ്പം നശിപ്പിച്ചതു നന്നായെന്നും കോടതി പറഞ്ഞു.
അരവണപാക്കിങ് മെഷീനുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പു വരുത്തണം. മാത്രമല്ല അപ്പം നിര്‍മ്മിക്കുന്ന സ്ഥലം നാലു മണിക്കൂര്‍ കൂടുമ്പോള്‍ പരിശോധിക്കണമെന്നും കോടതി പറഞ്ഞു. പൂപ്പല്‍ ബാധയെ കുറിച്ചു സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശദീകരണം നല്‍കണം.
അതേസമയം, അപ്പത്തിലെ പൂപ്പല്‍ വാര്‍ത്ത മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിച്ചതായി ദേവസ്വം ബോര്‍ഡ് കോടതിയില്‍ പറഞ്ഞു. മാധ്യമങ്ങളെ കോടതി നിയന്ത്രിക്കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ മാധ്യമങ്ങളെ കുറ്റം പറയാനാകില്ലെന്ന് കോടതി പറഞ്ഞു.
Discussion about this post