തൊടുപുഴ: ഇടുക്കി വെള്ളിയാമറ്റം പഞ്ചായത്തിലെ പൂച്ചപ്രയില്‍ കഴിഞ്ഞദിവസം ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഒരു പുരുഷന്റെ മൃതദേഹം കൂടി ഇന്നു രാവിലെ കണ്ടെടുത്തു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മന്ത്രി കെ.പി.രാജേന്ദ്രന്‍ ഇന്നു സംഭവ സ്‌ഥലം സന്ദര്‍ശിച്ചു.
ഇന്നലെ ഉരുള്‍പൊട്ടലില്‍ വീട് ഒലിച്ച് പോയി പാറക്കല്‍ ദാസിന്റെ ഭാര്യ മേരിക്കുട്ടി(42), മേരിക്കുട്ടിയുടെ അമ്മ ഏലിക്കുട്ടി എന്നിവര്‍ ഇന്നലെ മരിച്ചിരുന്നു. മേരിക്കുട്ടിയുടെ മൃതദേഹം ഒരു കിലോമീറ്റര്‍ താഴെ നിന്നുംഏലിക്കുട്ടിയുടെ മൃതദേഹം സമീപപ്രദേശത്തു നിന്നു രാത്രി വൈകിയും ആണു കണ്ടെടുത്തത്. ഈ പ്രദേശത്ത് മൂന്നു വീടുകള്‍ തകര്‍ന്നു. കുരുതിക്കണം- പൂച്ചപ്ര റോഡും കുത്തൊഴുക്കില്‍ പൂര്‍ണമായി തകര്‍ന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അത്യാഹിതം ഉണ്ടായത്.ഉരുള്‍ കടന്നുപോയ വഴിയുടെ സമീപം ഉണ്ടായിരുന്ന അറക്കല്‍ സുരേഷിന്റെ വീട് മണ്ണ് വീണ് തകര്‍ന്നു.രാത്രി വൈകി സമീപസ്‌ഥലത്തുനിന്നാണ് ഏലകണ്ടെത്തിയത്.ഉരുള്‍ കടന്നുപോയ വഴിയുടെ സമീപം ഉണ്ടായിരുന്ന അറക്കല്‍ സുരേഷിന്റെ വീട് മണ്ണ് വീണ് തകര്‍ന്നു. അറക്കല്‍ കുട്ടപ്പന്‍, ഗോപാലന്‍ എന്നിവരുടെ വീടുകള്‍ക്കും നാശം നേരിട്ടു
പൂച്ചപ്രയില്‍സമീപ സ്‌ഥലങ്ങളിലായി ഏഴിടത്ത് ഉരുള്‍പൊട്ടി വെള്ളപ്പാച്ചില്‍ ഒരുമിച്ചു ചേരുകയായിരുന്നെന്ന് റവന്യു അധികൃതര്‍ പറഞ്ഞു. മലവെള്ളപ്പാച്ചില്‍ മലങ്കര ജലാശയത്തില്‍ ജനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിട്ടു. തൊടുപുഴയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്‌ടര്‍ അശോക് കുമാര്‍ സിങ് അറിയിച്ചു.
Discussion about this post