തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കടുത്ത പ്രഹരമേല്‍പ്പിച്ച് യു.ഡി.എഫ് തകര്‍പ്പന്‍ വിജയം നേടി.നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ മേധാവിത്തം സ്ഥാപിച്ച യു.ഡി.എഫ് വോട്ടെണ്ണിയ നാലില്‍ രണ്ട് കോര്‍പറേഷനുകളും മുനിസിപ്പാലിറ്റികളില്‍ ബഹുഭൂരിപക്ഷവും പിടിച്ചെടുത്തു. ത്രിതല പഞ്ചായത്തുകളിലും ശക്തമായ തിരിച്ച് വരവ് നടത്തി.കേരള ചരിത്രത്തില്‍ ഇതുവരെയും കാര്യമായ നേട്ടം കൊയ്യാന്‍ കഴിയാതിരുന്ന ബി.ജെ.പിക്കും ഇത്തവണ മുന്നേറ്റമുണ്ടായി. ചില നഗരസഭകളിലെങ്കിലും നിര്‍ണായ ശക്തിയാവാനും ബി.ജെ.പിക്ക് കഴിഞ്ഞു.
എട്ട് ജില്ലാ പഞ്ചായത്തുകളും 89 ബ്ലോക്കുകളും യു.ഡി.എഫിനോടൊപ്പം നിന്നു. 544 ഗ്രാമപഞ്ചായത്തുകളില്‍ യു.ഡി.എഫ് ലീഡ് നേടുകയോ ഭരണം നേടുകയോ ചെയ്തു. വാര്‍ഡുകളുടെ എണ്ണം നോക്കിയാലും യു.ഡി.എഫാണ് ബഹുദൂരം മുന്നില്‍. ഇതില്‍ 472 ഗ്രാമപഞ്ചായത്തുകളില്‍ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. 348 ഗ്രാമപഞ്ചായത്തുകളില്‍ എല്‍.ഡി.എഫിനാണ് മുന്‍തൂക്കം. 258 ഗ്രാമ പഞ്ചായത്തിലും 48 ബ്ലോക്കുകളിലും എല്‍.ഡി.എഫ് ഭരണം നേടി.
7834 വാര്‍ഡുകളില്‍ യു.ഡി.എഫും 6014 വാര്‍ഡുകളില്‍ എല്‍.ഡി.എഫും 377 വാര്‍ഡുകളില്‍ ബി.ജെ.പിയും 1108 വാര്‍ഡുകളില്‍ മറ്റുള്ളവരും ആണ് മുന്നിട്ട് നില്‍ക്കുന്നത്.കഴിഞ്ഞ തവണ ഇടതു മുന്നണിയുടെ കൈവശമുണ്ടായിരുന്ന കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകള്‍ യു.ഡി.എഫ് പിടിച്ചെടുക്കുകയും തിരുവനന്തപുരത്ത് കനത്ത വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു. തിരുവനന്തപുരം കോര്‍പറേഷനില്‍ ഇടതുമുന്നണി കഷ്ടിച്ചാണ് കടന്നു കൂടിയത്. കൊല്ലം കോര്‍പറേഷന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ നിലനിര്‍ത്തിയതാണ് ഇടതിന് ഏക ആശ്വാസം. വോട്ടെണ്ണിയ 57 മുനിസിപ്പാലിറ്റികളില്‍ 31 എണ്ണത്തില്‍ കേവല ഭൂരിപക്ഷത്തോടെ യു.ഡി.എഫ് വിജയം കണ്ടു. ഇടതുമുന്നണിക്ക് 11 നഗരസഭകളില്‍ മാത്രമേ വിജയം ആവര്‍ത്തിക്കാനായുള്ളൂ.
15 നഗരസഭകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇതില്‍ അഞ്ച് നഗരസഭകളില്‍ വിമതരേയും സ്വതന്ത്രരേയും പിടിച്ച്15 നഗരസഭകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇതില്‍ അഞ്ച് നഗരസഭകളില്‍ വിമതരേയും സ്വതന്ത്രരേയും പിടിച്ച് യു.ഡി.എഫ് ഭരണത്തില്‍ വരുമെന്നുറപ്പായി. കഴിഞ്ഞ തവണ ആകെയുള്ള 53 നഗരസഭകളില്‍ 33 എണ്ണവും ഇടതുമുന്നണിക്കായിരുന്നു.
Discussion about this post