തിരുവനന്തപുരം: പ്രശസ്ത നടി കെ.പി.എ.സി ലളിത മലയാള നാടകരംഗത്തെ സമഗ്രസംഭാവനകള്‍ക്കുള്ള തോപ്പില്‍ ഭാസി ഫൗണ്ടേഷന്റെ പുരസ്‌കാരത്തിന് അര്‍ഹയായി. 33,333 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
നാടകം, സിനിമ, പത്രപ്രവര്‍ത്തനം, പൊതുപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തോപ്പില്‍ ഭാസി അനുസ്മരണദിനമായ ഡിസംബര്‍ 8 ന് തിരുവനന്തപുരത്ത് അവാര്‍ഡ് നല്‍കും.
Discussion about this post