വയനാട്: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് മൂലങ്കാവിലാണ് കടുവയുടെ ആക്രമണം ഉണ്ടായത്. കടുവ രണ്ട് ആടുകളെ കൊന്നു. മൂലങ്കാവില്‍ നാട്ടുകാര്‍ ദേശീയ പാത ഉപരോധിക്കുകയാണ്. കടുവയ്ക്കായുള്ള തിരച്ചില്‍ 12 ദിവസമായി തുടരുന്നതിനിടയിലാണ് വയനാട്ടില്‍ വീണ്ടും കടുവയിറങ്ങിയത്. കടുവയുടെ ആക്രമണത്തില്‍ ഒരു പശുവിന് പരുക്കേറ്റു. വളര്‍ത്തുമൃഗങ്ങളുമായാണ് നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നത്.
Discussion about this post