തിരുവനന്തപുരം: ഇന്നു മുതല്‍ ട്രെയിനില്‍ സ്‌ലീപ്പര്‍ ക്ലാസ് യാത്രയ്ക്കും ടിക്കറ്റിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. മറ്റു പേരുകളില്‍ ടിക്കറ്റെടുത്തു യാത്രചെയ്യുന്നതു തടയാനാണ് ഈ നടപടി. എസി യാത്രക്കാര്‍ക്ക് ഇപ്പോള്‍ തന്നെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പെന്‍ഷന്‍ പേ ഓര്‍ഡര്‍, ഫോട്ടോയോടുകൂടിയ റേഷന്‍ കാര്‍ഡ്, സീനിയര്‍ സിറ്റിസണ്‍ കാര്‍ഡ്, ബിപിഎല്‍ കാര്‍ഡ്, ഇഎസ്‌ഐ കാര്‍ഡ്, സിജിഎച്ച്എസ് കാര്‍ഡ്, വിദ്യാഭ്യാസസ്ഥാപനത്തിലെ തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോയോടുകൂടിയ ദേശസാല്‍കൃത ബാങ്ക് പാസ് ബുക്ക്, ക്രെഡിറ്റ് കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം, ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങള്‍ എന്നിവ സീരിയല്‍ നമ്പരോടുകൂടി നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കു.
Discussion about this post