മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. പുതിയ പ്രസിഡന്റായി എന്റികേ പെനാ നീറ്റോ സ്ഥാനമേല്‍ക്കുന്നതിന് മുന്നോടിയായി പ്രതിഷേധം നടത്തിയവരും പോലീസുമാണ് ഏറ്റുമുട്ടിയത്. പോലീസിന്റെ ടിയര്‍ഗ്യാസ് പ്രയോഗത്തിലും സംഘര്‍ഷത്തിലും എട്ടു പേര്‍ക്ക് പരിക്കേറ്റു. 65 പേരെ കസ്റഡിയിലെടുത്തിട്ടുണ്ട്. അധികാരമേറ്റ ശേഷം എന്റികേ പെനാ നീറ്റോ രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്ന സക്കോളോ സ്ക്വയറിലെ നാഷണല്‍ പാലസിലേക്ക് നടത്തിയ പ്രകടനം പോലീസ് തടഞ്ഞതോടെ പ്രതിഷേധക്കാര്‍ പോലീസിന് നേര്‍ക്ക് കുപ്പികളും കല്ലുകളും വലിച്ചെറിയുകയായിരുന്നു.. തുടര്‍ന്നാണ് പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചത്. സമീപത്തുണ്ടായിരുന്ന കടകള്‍ക്കും ഒരു ഹോട്ടലിനും നാശനഷ്ടങ്ങള്‍ നേരിട്ടിട്ടുണ്ട്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്‍സ്റിറ്റ്യൂഷണല്‍ റെവല്യൂഷണറി പാര്‍ട്ടി രാജ്യത്ത് അധികാരത്തിലെത്തുന്നത്.
Discussion about this post