ടെഹ്‌റാന്‍: പുതിയ ഉപരോധവും ആണവ പദ്ധതിയില്‍ നിന്നു തങ്ങളെ പിന്തിരിപ്പിക്കില്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ഇറാന്‍ യുഎന്‍ രക്ഷാസമിതിയിലെ 15 അംഗങ്ങളെയും അറിയിച്ചു. സമാധാന ആവശ്യങ്ങള്‍ക്കാണ് ഇറാന്റെ ആണവപദ്ധതിയെന്നും എത്ര കടുത്ത ഉപരോധവും അതില്‍ നിന്നു പിന്തിരിയാന്‍ കാരണമാകില്ലെന്നും വിദേശകാര്യ മന്ത്രി മനുഷഹര്‍ മുത്തഖി രക്ഷാസമിതി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നു.കഴിഞ്ഞ മാസം 12ന് ആണു രക്ഷാസമിതി ആണവപദ്ധതി തുടരുന്നതിന്റെ പേരില്‍ ഇറാനെതിരെ ഉപരോധം ശക്‌തമാക്കാന്‍തീരുമാനിച്ചത്.
ബ്രസീല്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ എതിര്‍ത്തു വോട്ടുചെയ്‌തപ്പോള്‍ ലബനന്‍ വിട്ടുനിന്നു. ഇതേസമയം, രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) സുരക്ഷാവകുപ്പിന്റെ അധ്യക്ഷനും ഇറാന്‍, സിറിയ എന്നിവിടങ്ങളിലെ പരിശോധനാ ചുമതലയുള്ളയാളുമായിരുന്ന ഒല്ലി ഹൈനോനന്‍ രാജിവച്ചു. വ്യക്‌തിപരമായ കാരണങ്ങളാലാണു രാജി. പകരക്കാരനെ ഉടന്‍ നിയമിക്കുമെന്ന് ഐഎഇഎ വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post