തിരുവനന്തപുരം: പാങ്ങോട് സര്‍വീസ് സഹകരണ ബാങ്ക് കുത്തിതുറന്ന് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ച്ച ചെയ്ത കേസിലെ നാലു പ്രതികള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. പൂജപ്പുര, മലയിന്‍കീഴ്, തമിഴ്നാട് സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒക്ടോബര്‍ 22 നാണ് പാങ്ങോട് സര്‍വീസ് സഹകരണ ബാങ്ക് കുത്തി തുറന്ന് 291 പവന്‍ സ്വര്‍ണവും മൂന്ന് ലക്ഷത്തില്‍പ്പരം രൂപയും അപഹരിച്ചത്.സഹകരണ ബാങ്കിന്റെ ജനാല കമ്പികള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അറുത്താണ് അകത്ത് കടന്നത്. കൃത്യത്തിന് ഉപയോഗിച്ച ഗ്യാസ് കട്ടര്‍ പിന്നീട് കരമനയാറില്‍ നിന്നും പോലീസ് കണ്െടടുത്തിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ പിടികൂടുന്നതിനായി സിറ്റി പോലീസ് കമ്മീഷണര്‍ ടി.ജെ.ജോസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റന്റ് കമ്മീഷണര്‍ കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍പേര്‍ പിടിയിലാകുമെന്നാണ് ലഭിക്കുന്ന സൂചന.
Discussion about this post