ന്യൂഡല്‍ഹി: ഗാന്ധിയന്‍ അന്നാ ഹസാരയെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നു ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 75-കാരനായ ഹസാരെ മേദാന്ത മെഡിസിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗകാരണം വ്യക്തമല്ല. ഹസാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്ത കിരണ്‍ ബേദി സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു ബേദി. അന്നാ ഹസാരെ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് മുന്‍ ഹസാരെ അനുയായിയും ആംആത്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററിലൂടെ ആശംസിച്ചു.
Discussion about this post