തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാട് ജില്ലയ്ക്ക് ഓവറോള്‍ കിരീടം നേടി. എറണാകുളം ജില്ലയുമായി കടുത്ത പോരാട്ടത്തിനൊടുവിലാണ് പാലക്കാട് കിരീടമണിഞ്ഞത്. 273 പോയിന്റുമായിട്ടാണ് പാലക്കാട് കിരീടം നേടിയത്. അവസാനം നടന്ന റിലേ മത്സരങ്ങളില്‍ വിജയം നേടിയാണ് പാലക്കാട് കിരീടം നേടിയത്.












