തിരുവനന്തപുരം: ഇടുക്കിയില്‍ വിമാനത്താവളം തുടങ്ങുന്നതിനു കേന്ദ്ര പ്രതിരോധവകുപ്പിന്റെ തത്ത്വത്തിലുള്ള അനുമതി ലഭിച്ചു. ഇതേത്തുടര്‍ന്നു വിമാനത്താവള പദ്ധതിക്കു കണ്‍സള്‍ട്ടന്റിനെ കണ്െടത്താനുള്ള നടപടി തുടങ്ങി. സാങ്കേതിക, സാമ്പത്തിക സാധ്യതാപഠനം നടത്തുന്നതിനും പാരിസ്ഥിതിക ആഘാതപഠനം ന ടത്തുന്നതിനും കണ്‍സള്‍ട്ടന്റുമാര്‍ക്കു വേണ്ടിയുള്ള താത്പര്യപത്രം കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്ഐഡിസി) ക്ഷണിച്ചു. ഈ മാസം 22നകം അപേക്ഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു മാസത്തിനകം ഇടക്കാല റിപ്പോര്‍ട്ടും രണ്ടര മാസത്തിനകം കരട് പ്രോജക്ട് റിപ്പോര്‍ട്ടും മൂന്നു മാസത്തിനകം അന്തിമറിപ്പോര്‍ട്ടും തയാറാക്കണം. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിയാണു വിഭാവനം ചെയ്യുന്നത്.
Discussion about this post