
കോഴിക്കോട്: സി.പി.ഐ (എം) സംസ്ഥാന സമിതിയംഗവും മാധ്യമപ്രവര്‍ത്തകനുമായ ഐ.വി ദാസ് (78) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. 10 വര്‍ഷത്തോളം ദേശാഭിമാനി വാരിക പത്രാധിപരായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് രണ്ടുമാസമായി ചികിത്സയിലായിരുന്നു. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് മൊകേരിയില്‍.സുശീലയാണ് ഭാര്യ. മകന്‍: ഐ.വി ബാബു (സമകാലിക മലയാളം വാരിക).
1932 ജൂലായ് ഏഴിന് തലശ്ശേരിയിലെ മൊകേരിയില്‍ ജനിച്ചു. അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കേരളഗ്രന്ഥശാലാ സംഘം ജോയിന്റ് സെക്രട്ടറി, കണ്‍ട്രോള്‍ ബോര്‍ഡ് അംഗം, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി, സാഹിത്യ അക്കാദമി സെക്രട്ടറി എന്നീ നിലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.
Discussion about this post