കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി അനസിനു സത്യപ്രതിജ്‌ഞ ചെയ്യാന്‍ കോടതിയുടെ അനുമതി. ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ക്കഴിയുന്ന ഇയാള്‍ എറണാകുളം സൗത്ത് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ വഞ്ചിയൂര്‍ ഡിവിഷനില്‍ നിന്നാണ് തിരഞ്ഞെടുപ്പില്‍ ജയിച്ചത്. എറണാകുളം സെഷന്‍സ് കോടതിയാണു സത്യ പ്രതിജ്‌ഞക്ക് അനുമതി നല്‍കിയത്.
ജയിലില്‍ നിന്നുപൊലീസ് കാവലില്‍ കൊണ്ടു വരണമെന്നും സത്യപ്രതിജ്‌ഞക്കു ശേഷം തിരികെ കൊണ്ടു പോകണമെന്നുമാണു കോടതിയുടെ നിര്‍ദ്ദശം. അനസിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച കോടതി പരിഗണിക്കും. കൈവെട്ടു കേസിലെ പ്രതികള്‍ക്ക് സഹായം നല്‍കിയതിനാണു കോളജ് അധ്യാപകനായ അനസിനെ അറസ്റ്റു ചെയ്‌തത്.
Discussion about this post