തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെ നിയമസഭയില്‍ ബഹളം. മന്ത്രി അനൂപ് ജേക്കബ് അടിയന്തരപ്രമേയത്തിന് മറുപടി പറയുന്നതിനിടെ പ്രതിപക്ഷാംഗങ്ങള്‍ ബഹളം വയ്ക്കുകയും സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയം തള്ളി. ബഹളത്തിനിടെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു.
അരിമില്ലുകാര്‍ക്കും പൂഴ്ത്തിവയ്പുകാര്‍ക്കും സര്‍ക്കാരിന്റെ ഒത്താശയുണ്ടെന്ന് കുറ്റപ്പെടുത്തിയ തോമസ് ഐസക്ക് അരിവില വര്‍ധിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിനു മുന്നറിയിപ്പ് ലഭിച്ചിരുന്നതാണെന്നും പറഞ്ഞു.
Discussion about this post