കോഴിക്കോട്: ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ ടി.കെ രജീഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ടി ചന്ദ്രശേഖരന്‍ വധക്കേസില്‍ തടവില്‍ കഴിയുന്ന രജീഷിനെ കണ്ണൂര്‍ ജയിലിലെത്തി ചോദ്യംചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി ക്രൈംബ്രാഞ്ച് സംഘം കോടതിയുടെ അനുമതി തേടും. ഡിവൈഎസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഈ കേിസില്‍ പിടിയിലായവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്നും താനുള്‍പ്പെടെയുള്ള കേസിലെ യഥാര്‍ത്ഥ പ്രതികളെ അന്വേഷണസംഘം ഒഴിവാക്കിയെന്നും രജീഷ് നേരത്തെ മൊഴി നല്‍കിയിരുന്നു.
എന്നാല്‍ തന്റെ മൊഴി ആധാരമാക്കി പുനരന്വേഷണം നടത്തരുതെന്ന ടികെ രജീഷിന്റെ ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളി. വധക്കേസ് പുനരന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടതിന് എതിരെയായിരുന്നു രജീഷിന്റെ ഹര്‍ജി.
1999 ഡിസംബര്‍ ഒന്നിനാണ് മൊകേരി സ്‌കൂളിലെ അധ്യാപകനായ കെ ടി ജയകൃഷ്ണനെ ക്ലാസ്മുറിയില്‍ കുട്ടികളുടെ മുന്നില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്നു കെ ടി ജയകൃഷ്ണന്‍.
Discussion about this post