കൊച്ചി: ശബരിമലയില്‍ കുടിവെള്ളത്തിന് അമിതവില ഈടാക്കുന്ന കടകള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റീസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, എ.വി. രാമകൃഷ്ണപിള്ള എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ശബരിമല, പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച നിരക്കില്‍ മാത്രമെ കുടിവെള്ളം വില്‍ക്കാവൂ എന്നു നിഷ്കര്‍ഷിച്ചിട്ടുണ്ട്. കുപ്പിവെള്ളം 20 രൂപയ്ക്കു വില്ക്കണമെന്നാണു വ്യവസ്ഥ. അതു ലംഘിച്ചു 30 രൂപയ്ക്കു വരെ വില്‍ക്കുന്നുണ്ടെന്നു സ്പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്കിയിരുന്നു.
കരാര്‍ ലംഘനം നടത്തുന്ന കടകള്‍ അടച്ചുപൂട്ടി അവര്‍ക്കെതിരെ നടപടി എടുക്കണമെന്നു കോടതി നിര്‍ദേശിച്ചു. സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലാണു ദേവസ്വം ബോര്‍ഡ് കുടിവെള്ളത്തിനു നിരക്കു നിശ്ചയിച്ചിട്ടുള്ളത്. ഇത് എരുമേലിയിലും ബാധകമാക്കണമെന്നു കോടതി നിര്‍ദേശിച്ചു. കഴിഞ്ഞയാഴ്ച ശബരിമലയില്‍ അനുഭവപ്പെട്ട വന്‍ തിരക്കു നിയന്ത്രിക്കുന്നതില്‍ പോലീസിന്റെ പ്രവര്‍ത്തനത്തെ കോടതി പ്രശംസിച്ചു. വരും ദിവസങ്ങളിലെ തിരക്കു നിയന്ത്രിച്ച് സുരക്ഷ നിലനിര്‍ത്താന്‍ കൂടുതല്‍ പോലിസിനെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Discussion about this post