തിരുവനന്തപുരം: അരിക്ഷാമവും വിലക്കയറ്റവും രൂക്ഷമായ സാഹചര്യത്തില്‍ പൂഴ്ത്തിവെയ്പും കരിഞ്ചന്തയും തടയാനായി സംസ്ഥാനത്തെ അരി വ്യാപാര കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ്. പോലീസിന്റെയും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പരിശോധന. കോഴിക്കോട് വലിയങ്ങാടി, വടകര, ആലപ്പുഴ വഴിച്ചേരി മാര്‍ക്കറ്റ്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ പുതുക്കാട്, തിരുവനന്തപുരം വള്ളക്കടവ് എന്നിവടങ്ങളിലെ മൊത്തവ്യാപാര കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.
പോലീസിന്റെ നേതൃത്വത്തില്‍ കടകള്‍ സീല്‍ ചെയ്തശേഷമാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. റെയ്ഡിനെതിരെ വടകരയില്‍ വ്യാപാരികള്‍ കടകളച്ച് പ്രതിക്ഷേധിക്കുകയാണ്. റെയ്ഡ് പുരോഗമിക്കവേ വ്യാപാരികള്‍ സംഘടിച്ച് പ്രതിഷേധിക്കുകയും ചെയ്തു. മാനന്തവാടിയില്‍ ഒരു ഗോഡൌണില്‍ നിന്ന് ഒന്‍പത് ചാക്ക് അരി പിടിച്ചെടുത്തു. എഫ്സിഐയില്‍ നിന്ന് വിതരണം ചെയ്ത അരിയാണ് പിടിച്ചെടുത്തത്.
Discussion about this post