തിരുവനന്തപുരം: പതിനേഴാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഫിലിപ്പീന്‍സ് ചിത്രം ‘സ്റ്റാനിന’ക്ക് സുവര്‍ണചകോരം. ഇമ്മാനുവല്‍ ക്വിന്റോ സംവിധാനം ചെയ്ത ചിത്രമാണ് സ്റ്റാനിന. നിതിന്‍ കക്കര്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ഫിലിമിസ്താനാണ് രജത ചകോരം.മികച്ച സംവിധായികയായി ഫ്രാന്‍സിസ്‌ക സില്‍വയെ തെരഞ്ഞെടുത്തു. ‘ഇവാന്‍സ് വുമണ്‍’ എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് പുരസ്‌കാരം. ‘ലാസ്റ്റ് സ്‌റ്റെപ്പ്’ എന്ന ഇറാനിയന്‍ ചിത്രം പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.
മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം ഇത്രമാത്രവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം കെ എ കമാല്‍ സംവിധാനം ചെയ്ത ഐഡിയും സ്വന്തമാക്കി. മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ഈ അടുത്തകാലത്ത് നേടി. നവാഗത സംവിധായകനുള്ള ഹസ്സന്‍കുട്ടി പുരസ്‌കാരം മനോജ് കാനയ്ക്ക് ലഭിച്ചു. സമാപന ചടങ്ങില്‍ നടന്‍ മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി.
പ്രശസ്ത തവില്‍ കലാകാരന്‍ കരുണാകരമൂര്‍ത്തി ഒരുക്കുന്ന ‘താളയാനം’ എന്ന സംഗീത പരിപാടിയോടെയാണ് മേളയുടെ കൊടിയിറങ്ങിയത്. ഇത്തവണ 16 വിഭാഗങ്ങളിലായി ഏകദേശം 168ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മേള വളരെ നല്ലരീതിയിലാണ് അവസാനിച്ചത്.
Discussion about this post