പാലക്കാട്: 80-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള സന്ദേശ പദയാത്ര പാലക്കാടുനിന്നും ആരംഭിച്ചു. ശ്രീ നാരായണഗുരു ശിലാസ്ഥാപനം നടത്തിയ യാക്കര വിശ്വേശ്വര ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് പദയാത്ര ഫഌഗ്ഓഫ് ചെയ്തു.
ശ്രീനാരായണഗുരുവിന്റെ തങ്കപ്രതിമയുള്ള രഥവും അതിനു പിന്നിലായി പീതാംബരധാരികളായ എണ്‍പതുപേരും പദയാത്രയിലുണ്ട്.
എം.ബി രാജേഷ് എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, സ്വാമി തഥാതന്‍, ബ്രഹ്മകുമാരി മീന, സ്വാഗതസംഘം ചെയര്‍മാന്‍ വി.എസ്. വിജയരാഘവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 29ന് പദയാത്ര ശിവഗിരിയിലെത്തും.
Discussion about this post