ബെയ്ജിങ്: ചൈനയില്‍ പ്രൈമറി സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി 22 വിദ്യാര്‍ഥികളെയും ഒരു മുതിര്‍ന്നയാളെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ചെന്‍പാങ് ഗ്രാമീണ പ്രൈമറി സ്‌കൂളില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പലരുടേയും നില ഗുരുതരമാണ്.
സ്‌കൂളിന്റെ പ്രവേശനകവാടത്തിന് സമീപത്തുവെച്ചാണ് ഇയാള്‍ കഠാരയേന്തി ആക്രമണം നടത്തിയത്. അക്രമിയെ പിടികുടിയിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു
Discussion about this post