യോഗാചാര്യ എന്‍.വിജയരാഘവന്‍
ആധുനിക യുഗത്തില്‍ യോഗയുടെ പ്രസക്തി എന്തെന്നതിനെക്കുറിച്ച് ചിന്തിക്കാം. യോഗവിദ്യയുടെ മാഹാത്മ്യത്തെപ്പറ്റി അടുത്തകാലത്തുമാത്രമാണ് നാം മനസ്സിലാക്കിതുടങ്ങിയത്. അതാകട്ടെ വിദേശീയരുടെ വിശദീകരണത്തിനുശേഷവും. അവരെന്തുപറയുന്നുവോ അതാണ് ശരിയെന്നു നാം ഉറച്ചുവിശ്വസിക്കുന്നു. ഉദാഹരണത്തിന് വെളിച്ചെണ്ണയില്‍ കൊളസ്‌റ്റ്രോള്‍ ഉണ്ടെന്നും അത് ഹൃദ്രോഗത്തിന് കാരണമാവുമെന്നും പ്രസ്താവനകളിറക്കിയപ്പോള്‍ നാം വെളിച്ചെണ്ണയെ ഉപേക്ഷിച്ചു. പകരം പാമോയിലും സണ്‍ഫഌവര്‍ എണ്ണയും ഹൃദ്യമായ ഭക്ഷണപദാര്‍ത്ഥങ്ങളായി. വളരെ വൈകിയാണെങ്കിലും സത്യം മനസ്സിലാക്കി. വെളിച്ചെണ്ണ വീണ്ടും നാം സ്വീകരിക്കാന്‍ നാം തയ്യാറായി. യോഗയുടെ മഹത്വം മനസ്സിലാക്കിത്തരാന്‍ നമുക്ക് വെള്ളക്കാര്‍ വേണ്ടിവന്നു എന്നുള്ളതാണ് ശാപം.
അവര്‍ യോഗയെക്കുറിച്ച് പഠിക്കാനും രോഗചികിത്സയില്‍ അതിനെ ഉള്‍പ്പെടുത്താനും ശ്രമിച്ചപ്പോള്‍ യോഗാസനങ്ങള്‍ സാധാരണക്കാരില്‍ പ്രചരിപ്പിക്കാനിടയായി. ആധുനിക മനുഷ്യന്റെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആരോഗ്യത്തെക്കറുച്ച് ചിന്തിക്കുവാന്‍ സാധിക്കുന്നില്ല. സ്വൈരമായിരുന്നു ഭക്ഷണം കഴിക്കാന്‍പോലും അവന് സമയമില്ല. സുഖസൗകര്യങ്ങള്‍ക്കുവേണ്ടിയുള്ള പരക്കംപാച്ചിലില്‍ നിത്യജീവിതത്തില്‍ നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട പലതും വിസ്മരിക്കപ്പെടുകയാണ്. അതിലൊന്നാണ് ആരോഗ്യം.
Discussion about this post