തിരുവനന്തപുരം: വില്‍ക്കാത്ത ടിക്കറ്റിന് സമ്മാനമടിച്ചാല്‍ മുഴുവന്‍ തുകയും തനിക്ക് കിട്ടുന്ന വിധമുള്ള കരാറാണ് ഭൂട്ടാന്‍ സര്‍ക്കാരുമായി സാന്റിയാഗോ മാര്‍ട്ടിന്‍ ഒപ്പുവെച്ചത്. ഭൂട്ടാന്‍ സര്‍ക്കാരിന് മാര്‍ട്ടിന്‍ തന്നെ നല്‍കിയ കത്തിലാണ് ഈ വെളിപ്പെടുത്തല്‍.
ഇത് ലോട്ടറി ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണ്. ഇതുള്‍പ്പെടെയുള്ള തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ് മാര്‍ട്ടിനെ പ്രതിയാക്കി കേസെടുക്കാനുള്ള സാധ്യത പരിശോധിക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അഡീഷണല്‍ ഡി.ജി.പി. സിബി മാത്യൂസിന് നിര്‍ദേശം നല്‍കിയത്.
2008 മെയ് 15-നാണ് ഭൂട്ടാന്‍ ലോട്ടറി ഡയറക്ടര്‍ക്ക് മാര്‍ട്ടിന്‍ കത്തുനല്‍കിയത്. സമ്മാനത്തുക കൈപ്പറ്റിയുള്ള നിബന്ധനകളിലാണ് ഇക്കാര്യം പറയുന്നത്.
മൂന്ന് നിബന്ധനകളാണ് ഈ വിഭാഗത്തില്‍ അംഗീകരിച്ചിരിക്കുന്നത്. ഒന്ന്: അയ്യായിരത്തില്‍ താഴെയുള്ള എല്ലാ സമ്മാനത്തുകയും വിജയികള്‍ക്ക് നേരിട്ട് നല്‍കും.
രണ്ട്: അയ്യായിരത്തിന് മുകളിലുള്ള സമ്മാനത്തുക സര്‍ക്കാരിന്റെ അംഗീകാരത്തോടെ മുപ്പതുദിവസത്തിനകം മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സിതന്നെ നല്‍കും.
മൂന്ന്: അവകാശികളില്ലാത്ത സമ്മാനത്തുകയും വിതരണക്കാരനായിരിക്കും. ഇതില്‍ മൂന്നാമത്തെ നിബന്ധനയാണ് ഏറ്റവും ഗുരുതരമായത്. കള്ളപ്പണവും ഹവാലപ്പണവുമൊക്കെ വെളുപ്പിക്കാന്‍ സഹായകരമായ വ്യവസ്ഥയാണിത്. നറുക്കുവീണവര്‍ക്ക് സമ്മാനം കൊടുക്കുന്നത് മാര്‍ട്ടിന്‍. വിജയിയുടെ വിവരം മാത്രം ഭൂട്ടാന്‍ സര്‍ക്കാരിന് കൊടുത്താല്‍മതി. വിജയി ആരെന്ന് പരിശോധിക്കാനും സംവിധാനമില്ല. ഇതും കൂടാഞ്ഞ് വില്‍ക്കാത്ത ടിക്കറ്റുകള്‍ക്കുള്ള സമ്മാനങ്ങളുടെ അവകാശിയും മാര്‍ട്ടിന്‍തന്നെ. ഇതിനൊക്കെ സമ്മതം നല്‍കിക്കൊണ്ടുള്ള കരാറാണ് ഭൂട്ടാന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി ശേഖരിച്ച ഈ കത്തുള്‍പ്പെടെയുള്ള രേഖകള്‍ ലോട്ടറിസെല്ലിന്റെ ചുമതലയുള്ള അഡീഷണല്‍ ഡി.ജി.പി. സിബി മാത്യൂസിന് കൈമാറിക്കഴിഞ്ഞു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാര്‍ട്ടിനെതിരെ കേസെടുക്കാനാവുമോ എന്ന പരിശോധനയിലാണ്
Discussion about this post