തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കനകക്കുന്ന് കൊട്ടാരവളപ്പില്‍ സംഘടിപ്പിക്കുന്ന നാഷണല്‍ ബയോഡൈവേഴ്സിറ്റി എക്സ്പോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡിസംബര്‍ 21 ന് രാവിലെ 11.30 ന് ഉദ്ഘാടനം ചെയ്യും. എക്സ്പോയില്‍ 80 ഓളം ശാസ്ത്ര സാങ്കേതിക സ്ഥപനങ്ങള്‍ പങ്കെടുക്കും.
ആദിവാസി ചികിത്സാ ക്യാമ്പ്, നാടന്‍ ഭക്ഷ്യമേള, കന്നുകാലി പ്രദര്‍ശനം, കട്ട്ഫ്ളവര്‍ പ്രദര്‍ശനം, അലങ്കാര സസ്യപ്രദര്‍ശനം, അലങ്കാര മത്സ്യപ്രദര്‍ശനം, പാരമ്പര്യ കരകൌശന വസ്തുക്കളുട പ്രദര്‍ശനം, നാടന്‍ കലാരൂപങ്ങളുടെ അവതരണം എന്നിവയൊക്കെ എക്സ്പോയിലുണ്ടാകും. ഡിസംബര്‍ 30 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് എട്ട് മണിവരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടകള്‍ക്ക് 10 രൂപയുമാണ് ടിക്കറ്റ് വില.
Discussion about this post