തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. ഇതിനായി കെ.എസ്.ആര്‍.ടി.സിയുടെ വിജിലന്‍സ് സ്ക്വാഡിനെ പരിശീലിപ്പിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ സംസ്ഥാനത്തു 21 സ്ക്വാഡുകളാണു പ്രവര്‍ത്തിക്കുന്നത്. പി.കെ. ഗുരുദാസന്‍, കോലിയക്കോട് കൃഷ്ണന്‍നാര്‍, എം.ഹംസ എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.












