കൊച്ചി: കടല്‍ക്കൊല കേസില്‍ നാവികരുടെ ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തമ്മില്‍ നിലപാടുകളില്‍ ഭിന്നത. ഹര്‍ജിയില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് അനുകൂലമായ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. ഇറ്റാലിയന്‍ നാവികര്‍ രാജ്യം വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങളുടേയും സൗഹൃദം പരിഗണിച്ച് ഇക്കാര്യത്തില്‍ കോടതിക്ക് തീരുമാനമെടുക്കാം. ഇറ്റലിയുടെ ഉറപ്പിന് അര്‍ഹമായ പരിഗണന നല്‍കാമെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു. എന്നാല്‍ നാവികര്‍ രാജ്യം വിടുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. വിട്ടയച്ചാല്‍ നാവികര്‍ തിരിച്ചുവരില്ലെന്ന് സംസ്ഥാനം കോടതിയില്‍ അറിയിച്ചു.
ഇറ്റലിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. ഇറ്റാലിയന്‍ നാവികരായ ലത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരാണ് ക്രിസ്മസ് ആഘോഷിക്കാനായി നാട്ടില്‍ പോകണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. 2012 ഫെബ്രുവരി 15നാണ് ഇറ്റാലിയന്‍ കപ്പലില്‍ നിന്നും നിന്നും വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചത്.
കൊല്ലം നീണ്ടകരക്കടുത്താണ് മത്സ്യ ബന്ധന ബോട്ടിലുണ്ടായ ജെലസ്റ്റിന്‍, പിങ്കു എന്നിവര്‍ വെടിയേറ്റ് മരിച്ചത്. എണ്ണയുമായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഫുജൈറയില്‍ നിന്നും വരികയായിരുന്ന ഇറ്റാലിയന്‍ എണ്ണടാങ്കര്‍ എന്റിക്ക ലെക്‌സിയില്‍ നിന്നാണ് വെടിവയ്പുണ്ടായത്.
Discussion about this post