ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബസുകളിലെ കര്‍ട്ടനുകളും ടിന്റഡ് ചില്ലുകളും അടിയന്തരമായി മാറ്റുമെന്ന് ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചു. രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബസില്‍ വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. പട്രോളിങ്ങിനായി രാത്രി കൂടുതല്‍ പോലീസുകാരേയും വാഹനങ്ങളേയും നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.
ഡ്രൈവര്‍മാരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഹെല്‍പ്പ് ലൈന്‍ നമ്പറും ബസുകളില്‍ പ്രദര്‍ശിപ്പിക്കും. ബസുകള്‍ ഓട്ടം കഴിഞ്ഞ് പാര്‍ക്കു ചെയ്യുന്നത് ഉടമസ്ഥരുടെ ഉത്തരവാദിത്വത്തിലായിരിക്കണമെന്നും ജീവനക്കാരുടെ പൂര്‍ണ്ണ വിവരങ്ങള്‍ അധികൃതരെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
ഈ ബസ് പകല്‍ സമയത്ത് ഒരു സ്‌കൂളിനുവേണ്ടി സര്‍വീസ് നടത്തുന്നതായിരുന്നു. രാത്രി ഉടമയറിയാതെ ഡ്രൈവര്‍ രാംസിങ്ങും മറ്റുള്ളവരും മദ്യലഹരിയില്‍ ബസ്സെടുത്ത് കറങ്ങുന്നതിനിടയിലായിരുന്നു പെണ്‍കുട്ടിയെയും കൂട്ടുകാരനെയും ബസ്സില്‍ കയറ്റിയത്.
Discussion about this post