ആറന്മുള: ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കയങ്കി ഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ടു. ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് 1973ല്‍ സമര്‍പ്പിച്ചതാണു തങ്കയങ്കി.
അലങ്കരിച്ച രഥത്തില്‍ പമ്പയിലെത്തിക്കുന്ന തങ്കയങ്കി അയപ്പസേവാ സംഘം പ്രവര്‍ത്തകര്‍ സ്വീകരിച്ച് ശരംകുത്തിയിലെത്തിക്കും. ശരം കുത്തിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് 26-ന് തങ്കയങ്കി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.വി. ഗോവിന്ദന്‍ നായര്‍, ബോര്‍ഡ് അംഗം സുഭാഷ് വാസു തുടങ്ങിയവരുടെ നേതൃത്വത്തില്‍ രഥ ഘോഷയാത്രയെ യാത്രയാക്കി.
Discussion about this post