തിരുവനന്തപുരം: ക്രിസ്മസ് പുതുവര്‍ഷം പ്രമാണിച്ച് ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിനായി തലസ്ഥാന നഗരത്തില്‍ വെള്ളിയാഴ്ച രാത്രി പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് ഒളിവിലായിരുന്ന 120-ല്‍പ്പരം പേര്‍ പിടിയിലായി. മദ്യപിച്ച് വാഹനമോടിച്ച 160-ഓളം പേരും വിവിധ കേസുകളില്‍പ്പെട്ട് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്നിരുന്ന വാറന്റ് കേസുകളിലെ പ്രതികളും പിടികിട്ടാപ്പുള്ളികളുമായ 120-ഓളം പേരെയും പിടികൂടിയിട്ടുണ്ട്.
സിറ്റി പോലീസ് കമ്മീഷണര്‍ ടി.ജെ.ജോസിന്റെ നിര്‍ദ്ദേശാനുസരണം ഡിസിപി. പുട്ട വിമലാദിത്യയുടെ നേതൃത്വത്തില്‍ കന്റോണ്‍മെന്റ് അസിസ്റന്റ് കമ്മീഷണര്‍ എം.ജി.ഹരിദാസ്, ഫോര്‍ട്ട് അസിസ്റന്റ് കമ്മീഷണര്‍ കെ.എസ്.സുരേഷ്കുമാര്‍, ശംഖുമുഖം അസിസ്റന്റ് കമ്മീഷണര്‍ കെ.എസ്.വിമല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രത്യേക പരിശോധനകള്‍ നടത്തിയത്.












