തിരുവനന്തപുരം: ക്രിസ്തുമസ് – പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനവും വിപണനവും വിതരണവും തടയുന്നതിനായി പോലീസ്, വനം, റവന്യു, എക്സൈസ് വകുപ്പുകളുടെ സംയുക്ത റെയ്ഡ് ആരംഭിക്കുവാനും വിവിധ വകുപ്പുകളെ യോജിപ്പിച്ചുകൊണ്ടുളള താലൂക്ക്തല കോ – ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി.
അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹന പരിശോധന നടത്തുന്നതിന് ബോര്‍ഡര്‍ പട്രോള്‍ പാര്‍ട്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കും. ചെക്ക് പോസ്റുകളില്‍ വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വ്യാജമദ്യം, മയക്കുമരുന്ന്, മറ്റുലഹരിപദാര്‍ത്ഥങ്ങള്‍ മൂലം ഉണ്ടാകുന്ന വിപത്തുകള്‍ എന്നിവ ഒഴിവാക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. നമ്പരുകള്‍ ഇനി പറയുന്നു. ജില്ലാ കളക്ടറുടെ കണ്‍ട്രോള്‍ റൂം- 2730067, ജില്ലാ കണ്‍ട്രോള്‍ റൂം – 2473149, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് – 2312418, താലൂക്ക് കണ്‍ട്രോള്‍ റൂം: എക്സൈസ് സര്‍ക്കിള്‍ ഓഫീസ് തിരുവനന്തപുരം – 2368447, നെയ്യാറ്റിന്‍കര – 2222380, നെടുമങ്ങാട് – 2802227, ആറ്റിങ്ങല്‍ – 2622386, എക്സൈസ് ചെക്ക് പോസ്റ് അമരവിള – 2221776.
Discussion about this post