തൃശൂര്‍: കേരള മാതൃകയില്‍ വികേന്ദ്രീകൃത വികസനത്തിന് വഴികാട്ടിയായ കേരള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന് (കില ) കല്‍പിത സര്‍വ്വകലാശാല പദവി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് പഞ്ചായത്ത് വകുപ്പ്മന്ത്രി എം.കെ . മുനീര്‍ പറഞ്ഞു.
അധികാരവികേന്ദ്രീകരണത്തില്‍ ജനങ്ങളുടെ പങ്ക് എന്ന വിഷയത്തെ അ്ധികരിച്ച് കിലയില്‍ നടന്ന അന്തര്‍ദ്ദേശീയ സെമിനാറിന്റെ സമാപന ചടങ്ങില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നിയമവ്യവസ്ഥയില്‍ അധികാര വികേന്ദ്രീകരണത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങള്‍ ഉണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. വികേന്ദ്രീകരണ ത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ നിയമങ്ങള്‍ ആവശ്യമെങ്കില്‍ അക്കാര്യത്തിലും ശരിയായ ദിശയിലുള്ള നടപടികള്‍ എടുക്കണം. കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തില്‍ പുതിയൊരു അധ്യായം തന്നെ രചിക്കുന്നതിന് കുടുംബശ്രീയുടെ പ്രവര്‍ത്തനം സഹായിച്ചിട്ടുണ്ട്. അധികാര വികേന്ദ്രീകരണത്തി ന്റെയും ശാക്തീകരണത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുന്ന ഇന്ത്യയിലെ മറ്റ് സംസ്ഥാന ങ്ങള്‍ക്കും അന്യരാജ്യങ്ങള്‍ക്കും ഇക്കാര്യം പഠനവിധേയമാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കില ഡയറക്ടര്‍ ഡോ. പി.പി. ബാലന്‍ അധ്യക്ഷനായിരുന്നു. ജര്‍മ്മനി, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധന്‍മാരായ വോള്‍ക്ക്മാര്‍ക്ക് , ക്രീസിംഗ്, എം. മൈക്കല്‍പാല്‍ഡി കിലയുടെ അസോസിയേറ്റ് പ്രൊഫസര്‍മാരായ ഡോ. പീറ്റര്‍ എം. രാജ്, ഡോ. സണ്ണി ജോര്‍ജ്ജ് , ഡോ. കെ.ബി. രാജന്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post