ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബസില്‍ കൂട്ടമാനഭംഗത്തിനിരയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ നില കൂടുതല്‍ ഗുരുതരമായതായി സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ രാത്രിയില്‍ പെണ്‍കുട്ടിക്ക് ആന്തരീക രക്തസ്രാവമുണ്ടായതായും ആരോഗ്യനില കൂടുതല്‍ മോശമായെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പെണ്‍കുട്ടിക്ക് ഇന്നലെ രാത്രി പനി ബാധിച്ചിരുന്നു. കഴിഞ്ഞ രാത്രിക്ക് ശേഷം കുട്ടിയുടെ ആരോഗ്യനില ഒട്ടും മെച്ചപ്പെട്ടിട്ടില്ലെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ അടിവയറ്റില്‍ വേദനയും ശ്വാസതടസവും ഉണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു.
Discussion about this post