ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദമേറുന്നു. പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക പാര്‍ലമെന്റ് യോഗം ചേരണമന്ന ആവശ്യവുമായി ബിജെപി നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ സുഷമ സ്വരാജ് രംഗത്തെത്തി. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ബിജെപി നേതാക്കള്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്ന് സുഷമ പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ കൂട്ടബലാത്സംഗം സംബന്ധിച്ച വിഷയം തന്റെ പാര്‍ട്ടി ഉയര്‍ത്തിയെന്നും എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു യാതൊരു നടപടികളും ഉണ്ടായില്ലെന്നും സുഷമ പറഞ്ഞു. പ്രശ്നത്തില്‍ രണ്ടു നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇക്കാര്യം പരിഗണിച്ചില്ലെന്നും സുഷമ കുറ്റപ്പെടുത്തി.
Discussion about this post