കൊച്ചി: വനം മേഖലയില്‍ ഫോട്ടോഗ്രഫി നിരോധിച്ചുകൊണ്ടുള്ള വനം മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വനത്തെയും വന്യജീവികളെയുംകുറിച്ചൊക്കെ ലോകത്തിന് അറിയാനുള്ള അവസരമാണു നിരോധനം വഴി നഷ്ടമാകുന്നത്.
നിശ്ചിത മാനദണ്ഡങ്ങളോടുകൂടി വനം മേഖലയില്‍ ഫോട്ടോഗ്രഫി, വീഡിയോ റിക്കാര്‍ഡിംഗ് എന്നിവയ്ക്ക് അനുമതി നല്കാന്‍ വനം വകുപ്പ് തയാറാകണമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.ജെ. വര്‍ഗീസ്, ജില്ലാ പ്രസിഡന്റ് അനില്‍ എക്സല്‍, ജില്ലാ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി, ജനറല്‍ സെക്രട്ടറി എം.ജി. രാജു, ചഞ്ചല്‍ രാജ് എന്നിവര്‍ ആവശ്യപ്പെട്ടു.
Discussion about this post