കൊച്ചി: കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്റെയും ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെയും നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച അടച്ചിടും.
പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുക, പെട്രോള്‍ വില കുറയ്ക് കുക, പമ്പുകള്‍ തുടങ്ങുന്നതിന് വ്യക്തമായ മാനദണ്ഡം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് കെ.എസ്.പി.ടി.എ. ഓര്‍ഗനൈസര്‍ ആര്‍. ശബരീനാഥ്, എ.കെ.എഫ്.പി.ടി. പ്രസിഡന്‍റ് എസ്. മുരളീധരന്‍ എന്നിവര്‍ അറിയിച്ചു.
Discussion about this post