ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനു ഇരയായ പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അനുശോചിച്ചു. യുവജനപ്രതിഷേധത്തിന്റെ വികാരം ഉള്‍ക്കൊണ്ടുകൊണ്ട് നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സങ്കുചിത താത്പര്യങ്ങളും അജണ്ടയും മാറ്റിവയ്ക്കണമെന്നും സ്ത്രീകളുടെ സുരക്ഷയ്ക്കായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സമൂഹമനസ്ഥിതിയില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്താനുള്ള ചര്‍ച്ചയും അന്വേഷണവുമാണ് ആവശ്യം. പൗരസമൂഹവും രാഷ്ട്രീയപാര്‍ട്ടികളും ഇതിനായി സഹകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post