സിംഗപ്പൂര്‍: ബസില്‍ കൂട്ടമാനഭംഗത്തിനു ഇരയാകുകയും സിംഗപ്പൂര്‍ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ ചികിത്സയിലിക്കേ മരണത്തിനു കീഴടങ്ങുകയും ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി ഡോ. ടി.സി.എ. രാഘവന്‍ അറിയിച്ചു. സിംഗപ്പൂരിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകീട്ട് നാലു മണിയോടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post