തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ അസാധാരണമായുണ്ടായ വരള്‍ച്ചയും അതുമൂലം കര്‍ഷകര്‍ നേരിടുന്ന ദുരിതവും പരിഹരിക്കാന്‍ കേരളത്തിന് പറമ്പിക്കുളം ആളിയാര്‍ പ്രകാരമുള്ള ജലം ലഭ്യമാക്കാന്‍ തമിഴ്നാട് തയ്യാറാവണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കയച്ച കത്തിലാണ് മുഖ്യമന്ത്രി ഈ ആവശ്യമുന്നയിച്ചത്.
മണക്കടവ് തടയണയിലേക്ക് ജലമെത്തിക്കേണ്ടത് പറമ്പിക്കുളം ആളിയാര്‍ കരാറനുസരിച്ച് തമിഴ്നാടിന്റെ നിയമപരമായ ബാധ്യതയാണ്. പാലക്കാട് നിലവിലുള്ള സ്ഥിതിഗതികള്‍ പരിഹരിക്കാന്‍ കേരളത്തിന് ആശ്രയിക്കാവുന്ന മറ്റ് ജലശ്രോതസുകളില്ലെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. ചിറ്റൂര്‍പ്പുഴ ആയാക്കട്ട് മേഖലയില്‍ നിലവിലുള്ള വിളകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസം 26 ന് സംയുക്ത വാട്ടര്‍ റഗുലേഷന്‍ ബോര്‍ഡിന്റെ അസാധാരണ യോഗം വൈകിയെങ്കിലും വിളിച്ചുചേര്‍ത്തതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.
2012 ഡിസംബര്‍ 15 മുതല്‍ 2013 ജനുവരി 31 വരെയുള്ള കാലയളവില്‍ കേരളത്തിന് കരാര്‍ പ്രകാരം അവകാശപ്പെട്ട 1750 മില്യന്‍ ക്യുബിക്ഫീറ്റ് ജലത്തിന്റെ സ്ഥാനത്ത് 1453 മില്ല്യന്‍ ക്യുബിക്ഫീറ്റ് ജലം ലഭ്യമാക്കാമെന്ന് യോഗത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള പ്രതിനിധികള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ പാലക്കാടിനെ പൊതുവായി ബാധിച്ചിരിക്കുന്ന വരള്‍ച്ചാ സാഹചര്യങ്ങളും നിലവിലുള്ള വിളകളുടെ ജലസേചനാവശ്യങ്ങളും പരിഹരിക്കാന്‍’കരാര്‍ പ്രകാരമുള്ള 1750 മില്ല്യന്‍ ക്യുബിക്ഫീറ്റ് ജലം കിട്ടിയേ മതിയാവൂ എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ഷോളയാറില്‍ 2013 ഫെബ്രുവരി ഒന്നിന് ജലസംഭരണയിലെ ജലനിരപ്പ് പൂര്‍ണ്ണമാവുന്നതിന് (എഫ്.എല്‍.ആര്‍) അടിയന്തിര നടപടി സ്വീകരിക്കണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തമിഴ്നാട് ഷോളയാര്‍ സംഭരണിയില്‍ ഇപ്പോഴുള്ള ജലദൌര്‍ലഭ്യം 2013 ഫെബ്രുവരി ഒന്നിന് മുമ്പ് പരിഹരിക്കാന്‍ ഒന്നാം വൈദ്യുതനിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി രണ്ടാം നിലയം പ്രവര്‍ത്തിപ്പിച്ചു തുടങ്ങേണ്ടത് അനിവാര്യമാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. പ്രശ്നത്തില്‍ അടിയന്തരമായി ഇടപെട്ട് പരിഹാരമുറപ്പുവരുത്തണമെന്നും ജയലളിതയ്ക്കയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Discussion about this post