പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കോന്നിയിലുംപരിസരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
രാവിലെ 8.15നാണ് പത്ത് സെക്കന്‍ഡ് നീണ്ട ആദ്യ ചലനം അനുഭവപ്പെട്ടത്. തുടര്‍ന്ന് 8.25നും 8.30നും ശക്തികുറഞ്ഞ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു. രണ്ട് വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറി. ആളപായമോ കൂടുതല്‍ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല. പയ്യനാമണ്‍, കലഞ്ഞൂര്‍ അക്കച്ചാക്കല്‍, ഇളകൊള്ളൂര്‍, കോന്നി മേഖലകളിലാണ് ഭൂചലനമുണ്ടായത്.
Discussion about this post