വര്‍ക്കല: അടുത്ത അധ്യയന വര്‍ഷം മുതല്‍ ശ്രീനാരായണ ഗുരുദേവ ദര്‍ശനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വര്‍ക്കലയില്‍ എണ്‍പതാമത് ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളം, സമൂഹികപാഠ പുസ്തകങ്ങളിലായിരിക്കും ഗുരുദേവ ദര്‍ശനം ഉള്‍പ്പെടുത്തുക. ഇതിനുളള ഉത്തരവ് നല്‍കിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post