ന്യൂയോര്‍ക്ക്: ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ മരണത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. സംഭവത്തെ അപലപിച്ച ബാന്‍ കി മൂണ്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ ഉടനടി തുടര്‍ നടപടികള്‍ കൈക്കൊണ്ട സര്‍ക്കാരിന്റെ നീക്കം അദ്ദേഹം സ്വാഗതം ചെയ്തു. ഇത്തരം കുറ്റകൃത്യങ്ങള്‍ കണ്ടെത്താനായി യുഎന്‍ വനിതാ സംഘടനയുടെയും മറ്റ് ഏജന്‍സികളുടെയും സേവനം നല്‍കാന്‍ തയാറാണെന്നും ബാന്‍ കി മൂണ്‍ അറിയിച്ചു.
Discussion about this post