എരുമേലി: ശബരിമല തീര്‍ഥാടകന്‍ കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി കറുപ്പയ്യ(44)യാണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് ദേവസ്വം വലിയ പാര്‍ക്കിംഗ് ഗ്രൌണ്ടിലാണു സംഭവം. പേട്ടതുള്ളലിനുശേഷം പമ്പയ്ക്കു പോകാനൊരുങ്ങവെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു
Discussion about this post