തൃശൂര്‍: സംസ്ഥാന കേരളോത്സവത്തില്‍ ആതിഥേയ ജില്ലയായ തൃശ്ശൂര്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 302 പോയിന്റാണ് തൃശ്ശൂര്‍ നേടിയത്. 214 പോയിന്റമായി കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും 189 പോയിന്റുമായി കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനവും നേടി. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ തൃശ്ശൂരിനുള്ള ട്രോഫി ജയരാജ് വാര്യര്‍ സമ്മാനിച്ചു.
Discussion about this post