രാജമുന്ദ്രി: ആന്ധ്രപ്രദേശിലെ ഈസ്റ് ഗോദാവരി ജില്ലയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് മരണം. രണ്ടു സ്ത്രീകളും അഞ്ചുവയസായ പെണ്‍കുട്ടിയുമാണ് മരിച്ചത്. പരിക്കേറ്റ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. അപകട കാരണം വ്യക്തമായിട്ടില്ല.
ഉച്ചകഴിഞ്ഞു മൂന്നിന് ഈസ്റ് ഗോദാവരി ജില്ലയിലെ കൊമ്മാരപ്പാലം ഗ്രാമത്തിലെ ശ്രീ ഭവാനി പടക്കനിര്‍മാണശാലയിലാണ് അപകടമുണ്ടായത്. പുതുവത്സരാഘോഷങ്ങള്‍ക്കായി നിര്‍മിച്ച പടക്കങ്ങളാണു പൊട്ടിത്തെറിച്ചത്.
Discussion about this post