തിരുവനന്തപുരം: പങ്കാളിത്തപെന്‍ഷന്‍ സംബന്ധിച്ചു ജീവനക്കാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തില്‍ എട്ടുമുതല്‍ അനിശ്ചിതകാല പണിമുടക്ക്. അഞ്ചുകൊല്ലത്തിലൊരിക്കല്‍ ശമ്പളപരിഷ്‌കരണമെന്ന രീതി മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ചയ്ക്കിടെ അറിയിച്ചു.
പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന് ഭരണപക്ഷ സംഘടനകളും ആവശ്യപ്പെട്ടു. എന്നാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതു പരിഗണിക്കാനേ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ എല്‍ടിസി സംബന്ധിച്ച ചട്ടങ്ങള്‍ അടുത്ത ദിവസം പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ ജീവനക്കാരുടെ ശമ്പളത്തെയോ പെന്‍ഷനെയോ പുതിയ ദേശീയ പെന്‍ഷന്‍ പദ്ധതി ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post