പട്ടാമ്പി: സ്ത്രീകള്‍ക്ക് നേരെയുള്ള പീഡനങ്ങളും അക്രമണങ്ങളും വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മൂന്ന് അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്ന് മന്ത്രി ഡോ.എം.കെ.മുനീര്‍ പറഞ്ഞു. തിരുവേഗപ്പുറ പഞ്ചായത്ത് ബിപിഎല്‍ കുടുംബങ്ങളുടെ അയല്‍ക്കൂട്ട പ്രവേശനം നടത്തിസംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമങ്ങളുടെ പഴുതിലൂടെ ആളുകള്‍ രക്ഷപ്പെടുന്ന സ്ഥിതിക്ക് ഇനി മാറ്റമുണ്ടാകും. സ്ത്രീയെ ഉപഭോഗവസ്തുവായി മാത്രം കാണുന്ന ഒരു സമൂഹത്തിനിടയില്‍ സ്ത്രീകള്‍ക്ക് നിര്യം പുറത്തിറങ്ങി നടക്കാന്‍ കഴിയുമെന്ന് ഇന്ത്യക്ക് മാതൃക കാണിച്ച് കൊടുത്ത പ്രസ്ഥാനമാണ് കുടുബശ്രീ. സ്ത്രീകളുടെ പൂര്‍ണ്ണ സംരക്ഷണം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും വനിതാ പോലീസ്, പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജാഗ്രതാ സമിതികളെ സജീവമാകുമെന്നും മന്ത്രി പറഞ്ഞു. ഇത് രാഷ്ട്രീയ പാര്‍ട്ടികളുടെയും പോഷക സംഘടനയോ കുടുംബസ്വത്തോ അല്ല. ഒരു പാര്‍ട്ടിയുടെയും ജാഥക്ക് നീളം കൂട്ടാനുള്ളതുമല്ല. ദാരിദ്ര നിര്‍മാര്‍ജ്ജനവും സ്വയം പര്യാപ്തതയുമാണ് കുടുംബശ്രീകളുടെ രാഷ്ട്രീയം, ഈ ലക്ഷ്യം കൈവരിക്കുന്നതിന് ബിപിഎല്‍ പെടാതെ പുറത്ത് നില്‍ക്കുന്ന പാര്‍ശ്വവത്ക്കരിക്കപ്പെട്ട എല്ലാ വിാഗത്തെയും ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടങ്ങളെ ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടങ്ങളെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ജനശ്രീ ഭീമയോജന പദ്ധതിയില്‍ ഇന്‍ഷൂര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പും പാവപ്പെട്ട വിധവങ്ങളുടെ പെണ്‍മക്കള്‍ക്കുള്ള ധനസഹായവും മന്ത്രി വിതരണം ചെയ്തു.
Discussion about this post