കൊച്ചി : അപേക്ഷ ക്ഷണിക്കുന്ന വിജ്ഞാപനത്തില്‍ത്തന്നെ ഓരോ തസ്തികയ്ക്കുമുള്ള യോഗ്യതകൂടി വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഈ അഭിപ്രായം മുന്നോട്ടുവെച്ചത്. പിന്നീടുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഇത് സഹായകമാകുമെന്നു കോടതി വ്യക്തമാക്കി.
എറണാകുളം സ്വദേശിയായ രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹര്‍ജിക്കാരന്‍ ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിക്കായി അപേക്ഷ അയക്കുകയും പരീക്ഷയെഴുതി ഇന്‍റര്‍വ്യൂവിന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മെട്രിക്കുലേഷന്‍ ഇല്ലെന്ന കാരണത്തില്‍ അഭിമുഖത്തിനെത്തിയപ്പോള്‍ പുറത്താക്കിയെന്ന് ഹര്‍ജിയില്‍ പറയുന്നു. എട്ടാം ക്ലാസ് ആണ് യോഗ്യതയായി ആദ്യം നിശ്ചയിച്ചിരുന്നതെന്നാണ് ഹര്‍ജിക്കാരന്റെ വാദം. മെട്രിക്കുലേഷനാണെന്ന് നിര്‍ബന്ധമാക്കിയിരുന്നതായി കേന്ദ്രം ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തള്ളി.
Discussion about this post