ചെന്നൈ: വയലിന്‍ സംഗീത വിദ്വാന്‍ എം.എസ്. ഗോപാലകൃഷ്ണന്‍ അന്തരിച്ചു. ഇന്നലെ രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 82 വയസായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി രോഗ ബാധയെ തുടര്‍ന്നു ചികിത്സയിലായിരുന്നു. വയലിനിലെ പാഴൂര്‍ ശൈലി എന്ന നിലയില്‍ അദ്ദേഹം ലോകമാകമാനം ഖ്യാതി നേടിയിരുന്നു. ക്ലാസിക്കല്‍ കര്‍ണാടിക് ശൈലികള്‍ ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് പത്മശ്രീ പുരസ്‌ക്കാരം, പത്മഭൂഷന്‍, ടാഗോര്‍ രത്‌ന അവാര്‍ഡ്, സംഗീത നാടക അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
Discussion about this post